ശിശിരം’25 വിജയപുരം സോഷ്യൽ
സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന മുതിർന്ന പൗരന്മാരുടെ സംഘടനയായ വിജയ് എൽഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സംഗമം കോട്ടയം ഗുഡ് ഷെപ്പേർഡ് കാർമൽ ഹാളിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു.വിജയപുരം രൂപത സഹായ മെത്രൻ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ മുഖ്യാതിഥിയായിരുന്നു.സമ്മേളനത്തിന് മുന്നോടിയായി നടന്ന ദിവ്യബലിക്ക് രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു.
സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, രൂപത ചാൻസിലർ മോൺ.ഡോ.ജോസ് നവസ്,വി എസ് എസ് എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയി മേച്ചേരിൽ,അസി. ഡയറക്ടർ ഫാ.ഫെലിക്സ് ദേവസ്യ പുറത്തെ പറമ്പിൽ കൗൺസിലർമാരായ ശ്രീമതി മോളിക്കുട്ടി സെബാസ്റ്റ്യൻ, ശ്രീമതി സിൻസി പാറയിൽ, എൽഡേഴ്സ് ഫോറം പ്രതിനിധികളായ E J ജോസ്, ഏലിയാമ്മ എം ഡി, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് എൽഡേഴ്സ് ഫോറം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
















