സംയുക്ത – “പ്രചോദനം’
💐💐💐💐💐💐💐💐
കോട്ടയം മേഖലയിലെ സംയുക്ത മീറ്റിംഗ് ഇന്ന്(30/72025) വേളൂരിൽ വച്ച് നടന്നു. ഷീനാബിനു & ടീമിന്റെ നേതൃത്വത്തിലുള്ള ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വേളൂര്‍ സംയോജിതാ പ്രസിഡന്റ് ശ്രീ ജിനു മോൻ കെ. എം സ്വാഗതം ആശംസിച്ചു. സംയുക്തയുടെ പ്രസിഡന്റ് ശ്രീ ജോസഫ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി വനജ ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിയിൽ സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും സംഘങ്ങൾ സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മേഖല ഡയറക്ടർ റവ. ഫാ ജോസഫ് തറയിൽ ‘പ്രചോദനം 25’ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവ.ഫാ. ആന്റണി T. J മുഖ്യ സന്ദേശം നൽകി. തുടർന്ന് ശ്രീ രാജു TK (CDO)റിപ്പോർട്ടുകൾ അവലോകനം ചെയ്തു. ശ്രീമതി സുനിത അനിൽകുമാർ ( റിസോഴ്സ് പേഴ്സൺ ,വനിതാ കമ്മീഷൻ & കില ) സ്വയംതൊഴിൽ സംരംഭങ്ങളെ കുറിച്ചും സാധ്യതകളെക്കുറിച്ചും ക്ലാസ് എടുത്തു. ശ്രീമതി മേരി മാത്യു കുമരകം കൃതജ്ഞത അർപ്പിച്ചു.