ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി കഴിവുതെളിച്ച വിജയ് ബാലവേദി അംഗങ്ങളെ അനുമോദിക്കുന്നതിനായി വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അനുമോദന സമ്മേളനം വിജയപുരം രൂപതയുടെ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബാലവേദി അംഗങ്ങൾക്കായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ വിജയിച്ചവർക്ക് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.വി എസ് എസ് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ, വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്‌സ് അസോസിയേഷൻ ഡയറക്ടർ ഫാ.ലിനോസ് ബിവേര ചുള്ളിക്കാപറമ്പിൽ എന്നിവരും സംസാരിച്ചു.





