വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ സർക്കാരേതര സംവിധാനങ്ങളുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ‘സ്കിൽ അപ് ‘ കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സ്കിൽ അപ്പിൻ്റെ പ്രാരംഭമായി നാഗമ്പടം സെൻ്റ് ജോസഫ് ITI യിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ജൻ ശിക്ഷൻ സംസ്ഥാൻ്റെ കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത് . പ്രാഥമിക ഘട്ടത്തിൽ ഇലക്ട്രിക്കൽ, പ്ലബിങ് കോഴ്സുകളും, ദ്വിതീയ ഘട്ടത്തിൽ ഫുഡ് പ്രോസസ്സിംഗ്, ടൈലറിങ്, എംബ്രോയ്ഡറി, കോസുകളും നടത്തുന്നു.
വി എസ് എസ് എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ ലിനോസ് ബിവേര കോളേജ്